News Photo

വിദ്യാഭ്യാസ അവാർഡ് വിതരണം 2025


കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി - പ്ലസ് ടു അവാർഡ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ബാങ്ക് അംഗങ്ങളായ 49 പേർക്ക് 39 ലക്ഷം രൂപ റിസ്ക്ഫണ്ട് വിതരണം ചെയ്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് റിസ്ക്ഫണ്ട് വിതരണം നിർവഹിച്ചു. ബാങ്ക് ബോർഡ് മെമ്പർ സജി ജോസഫ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സുലൈഖ ഉമ്മർ, ബോർഡ് മെമ്പർമാരായ കെ.കെ ബഷീർ, എം.എം അലിയാർ, പി.കെ കൃഷ്ണൻ, സതീഷ് ബാബു , റംല ഇബ്രാഹിം എന്നിവർ ആശംസകൾ അറിയിച്ചു. ബാങ്ക് സെക്രട്ടറി കെ ജി സിരിമാവോ നന്ദി പറഞ്ഞു.

Share on WhatsApp Share on Facebook
Share on Telegram