കുറ്റിലഞ്ഞി: കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടു മെഡിക്കൽ ക്യാമ്പ് നടത്തി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ രംഗത്തെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ വഹീദ മീരാൻ, ഡോക്ടർ ഫസ്‌നത്ത് അറബി ഡോക്ടർ ആശ വർഗീസ് എന്നിവരുടെ നിർദ്ദേശാനുസരണം സൗജന്യമായി ലാബ് ടെസ്റ്റുകളും , മരുന്നുകളും വിതരണം ചെയ്യുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് പി കെ റഷീദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത് അംഗം റഷീദ സലിം ഉദ്‌ഘാടനം നിർവഹിച്ചു. സെക്രെട്ടറി കെ ജി സിരിമാവോ, ബോർഡ് മെംബേർസ് സജി ജോസഫ്, പി കെ കൃഷ്ണൻ, ബഷീർ കുഴിപ്പിള്ളി, കെ എ മൈതീൻ, എം എം അലിയാർ,എ ർ അനീഷ് , ബാങ്കിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Share on WhatsApp Share on Facebook Share on Telegram